Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iyyachery Kunhikrishnan

എ​ല്‍​ഡി​എ​ഫ് ലി​ക്ക​ര്‍ ഡി​സ്ട്രി​ബ്യൂ​ട്ട​റി ഫ്ര​ണ്ടാ​യി മാ​റി: മ​ദ്യ​നി​രോ​ധ​ന സ​മി​തി

കോ​​​ഴി​​​ക്കോ​​​ട്:​ ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നസ​​​മ​​​യം രാ​​​ത്രി 12വ​​​രെ വ​​​ര്‍​ധി​​​പ്പി​​​ച്ച സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം ക​​​ടു​​​ത്ത വ​​​ഞ്ച​​​ന​​​യാ​​​ണെ​​​ന്നു കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി.

ഈ ​​​സ​​​ര്‍​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​തി​​​ല്‍ പി​​​ന്നെ ബാ​​​റു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​ണു വി​​​ക​​​സ​​​ന​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നും എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ ലി​​​ക്ക​​​ര്‍ ഡി​​​സ്ട്രി​​​ബ്യൂ​​​ട്ട​​​റി ഫ്ര​​​ണ്ടാ​​​യി മാ​​​റി​​​യെ​​​ന്നും മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​യ്യ​​​ച്ചേ​​​രി കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ വാ​​​ര്‍​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വി​​​മ​​​ര്‍​ശി​​​ച്ചു.

അ​​​ബ്കാ​​​രി​​​ക​​​ളെ പ്രീ​​​ണി​​​പ്പി​​​ച്ച പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ല​​​ത്തെ മ​​​ദ്യാ​​​നു​​​കൂ​​​ല ന​​​ട​​​പ​​​ടി​​​യാ​​​ണ് ബാ​​​റു​​​ക​​​ളു​​​ടെ സ​​​മ​​​യം ദീ​​​ര്‍​ഘി​​​പ്പി​​​ച്ച​​​തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​യ​​​ത്. ​മ​​​ന്ത്രി​​​സ​​​ഭ പോ​​​ലും അ​​​റി​​​യാ​​​തെ ബാ​​​ര്‍ സ​​​മ​​​യം വ​​​ര്‍​ധി​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക താ​​​ത്​​​പ​​​ര്യം മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​റു​​​ക​​​ളി​​​ല്‍ ഇ​​​പ്പോ​​​ള്‍ വി​​​ല്‍​ക്കു​​​ന്ന​​​ത് ക​​​ണ​​​ക്കി​​​ല്‍​പ്പെ​​​ടാ​​​ത്ത, നി​​​കു​​​തി​​​യ​ട​​​യ്ക്കാ​​​ത്ത മ​​​ദ്യ​​​മാ​​​ണ്. ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​മാ​​​ണ് സ​​​മ​​​യവ​​​ര്‍​ധ​​​ന​​​വി​​​ന് പി​​​ന്നി​​​ലെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​തു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക താ​​​ത്​​​പ​​​ര്യം മ​​​റി​​​ച്ചുപി​​​ടി​​​ക്കാ​​​നു​​​ള്ള ക​​​പ​​​ട​​ത​​​ന്ത്ര​​​മാ​​​ണ്. പാ​​​ര്‍​ട്ടി ഫ​​​ണ്ടി​​​ലേ​​​ക്ക് പ​​​ണം ശേ​​​ഖ​​​രി​​​ക്കാ​​​നു​​​ള്ള പ്ര​​​ധാ​​​ന സ്രോ​​​ത​​​സാ​​​യി എ​​​ക്‌​​​സൈ​​​സ് വ​​​കു​​​പ്പ് മാ​​​റി. തു​​​ട​​​ര്‍​ഭ​​​ര​​​ണ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്ന് ബോ​​​ധ്യ​​​മാ​​​യ​​​തോ​​​ടെ ക​​​ടും​​​വെ​​​ട്ട് ന​​​ട​​​ത്തു​​​ക​​​യാ​​​ണ് സ​​​ര്‍​ക്കാ​​​രെ​​​ന്നും ജ​​​ന​​​വ​​​ഞ്ച​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്ക് ക​​​ടു​​​ത്ത തി​​​രി​​​ച്ച​​​ടി ല​​​ഭി​​​ക്കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.

വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഡോ. ​​​വി​​​ന്‍​സെ​​​ന്‍റ് മാ​​​ളി​​​യേ​​​ക്ക​​​ല്‍, പ്ര​​ഫ. ഒ.​​​ജെ.​ ചി​​​ന്ന​​​മ്മ, പ്ര​​​ഫ. ടി.​​​എം. ര​​​വീ​​​ന്ദ്ര​​​ന്‍, ഇ​​​യ്യ​​​ച്ചേ​​​രി പ​​​ത്മി​​​നി എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Up